ചന്ദ്രോത്സവം: ഒരൊന്നൊന്നര പ്രണയം

പ്രണയത്തെ ആസ്പദമാക്കിയ മലയാളം സിൽമകൾ എല്ലാം കൂടെ ചേർന്ന് ഒരു സംഘടനയുണ്ടാക്കിയാൽ അതിന്റെ പോളിറ്റ്ബ്യുറോയിൽ ഇരിക്കാൻ പോന്ന സിൽമയാണ് ചന്ദ്രോൽസവം. ഈ സിൽമയിലെ പ്രണയം എന്നൊക്കെ പറഞ്ഞാൽ അത് സാദാ പ്രണയമൊന്നുമല്ല. പളുങ്ക് പോലെയുള്ള നായികാനായകന്മാർ പളുങ്ക് പോലെയുള്ള ഉദാത്ത പ്രേമത്തിൽ ഏർപ്പെടുന്ന ഒരൊന്നൊന്നര സ്‌കീം ആണ്. ശ്വാസകോശവും ദേശീയഗാനവും കഴിഞ്ഞു ഒന്ന് ഇരിപ്പുറപ്പിക്കുന്നതിന് മുൻപ് തന്നെ ഈ പടത്തിന്റെ പ്രധാന പ്രമേയം പിടികിട്ടും: സമൂഹത്തിലെ സ്ത്രീകളുടെ വില കാലിച്ചാക്കിനേക്കാൾ താഴെയാണ്. (സംവിധായകൻ രഞ്ജിത്ത് “ഹൗ ടു ബി അൻ ഇന്റലെക്ച്വൽ?” ഗൂഗിൾ ചെയ്ത് തുടങ്ങിയിട്ടേയുള്ളൂ, ഈ സിൽമ പിടിക്കുന്ന കാലഘട്ടത്തിൽ) … Continue reading ചന്ദ്രോത്സവം: ഒരൊന്നൊന്നര പ്രണയം

മലയാളം സിനിമ ’90കളിൽ: സമഗ്രമായ ഒരു പഠനം

’90കളിൽ ഇറങ്ങിയ മിക്ക സിനിമകളുടെ ഉള്ളിലും, ഒരു “മാസ്റ്റർ സിനിമ” ഒളിഞ്ഞിരിപ്പുണ്ട്.. Continue reading മലയാളം സിനിമ ’90കളിൽ: സമഗ്രമായ ഒരു പഠനം